മലയാള മാധ്യമ രംഗത്തേക്ക് പുതുതായി കടന്നുവരുന്ന സുപ്രഭാതം ദിനപത്രം പ്രസിദ്ധീകരണത്തിലേക്കുള്ള ഒരു പടികൂടി പിന്നിട്ടു

സുപ്രഭാതം പ്രിന്‍റിംഗ് പ്രസ്സിന്‍റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു

സുപ്രഭാതം പ്രിന്‍റിംഗ് പ്രസ്സിന്‍റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു

Wednesday 30 July 2014

സുപ്രഭാതം ഇന്നുമുതല്‍ നിങ്ങളുടെ വിരല്‍ത്തുമ്പില്‍. സന്ദര്‍ശിക്കൂ...

http://www.suprabhaatham.com/

സുപ്രഭാതം പ്രിന്‍റിംഗ് പ്രസ്സിന്‍റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു

ലയാള മാധ്യമ രംഗത്തേക്ക് പുതുതായി കടന്നുവരുന്ന സുപ്രഭാതം ദിനപത്രം പ്രസിദ്ധീകരണത്തിലേക്കുള്ള ഒരു പടികൂടി പിന്നിട്ടു


സി.പി.ആര്‍ രാജി വെച്ചുവെന്ന വാര്‍ത്ത വ്യാജം



കോഴിക്കോട്: സുപ്രഭാതം എഡിറ്റര്‍ ഇന്‍ ചാര്‍ജ് സി.പി രാജശേഖരന്‍ സുപ്രഭാതത്തില്‍ നിന്ന് രാജിവെച്ചുവെന്ന വാര്‍ത്ത അസംബന്ധമാണെ് ഇഖ്‌റഅ് പബ്ലിക്കേഷന്‍സ് ഓഫീസ് അറിയിച്ചു. പത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങളില്‍ സി.പി.ആര്‍ സജീവമാണ്. പത്ര പ്രസിദ്ധീകരണത്തില്‍ അസൂയാലക്കളായ തല്‍പര കക്ഷികള്‍ നടത്തുന്ന ഇത്തരം ദുഷ്പ്രചാരണങ്ങളില്‍ വഞ്ചിതരാവരുതെന്നും ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.



സുപ്രഭാതം: വരിക്കാരുടെ എണ്ണത്തില്‍ അപ്രതീക്ഷിത വര്‍ധന എഡിഷന്‍ ആറായി; ഉദ്ഘാടനം ആഗസ്റ്റ് 31ന്

സുപ്രഭാതം: വരിക്കാരുടെ എണ്ണത്തില്‍ അപ്രതീക്ഷിത വര്‍ധന

എഡിഷന്‍ ആറായി; ഉദ്ഘാടനം ആഗസ്റ്റ് 31ന്

കോഴിക്കോട്: പിറവിയെടുക്കുംമുമ്പേതന്നെ സുപ്രഭാതം ദിനപത്രത്തിന് ജനപ്രിയത വര്‍ധിച്ചു. നേരത്തേ മൂന്ന് എഡിഷനോടെയാണ് ആരംഭിക്കാന്‍ തീരുമാനിച്ചതെങ്കിലും പിന്നീട് അഞ്ച് എഡിഷനിലേക്കും ഏറ്റവുമൊടുവില്‍ തൃശൂര്‍, പാലക്കാട്, ജില്ലകളിലെ സര്‍ക്കുലേഷന്‍ വര്‍ദ്ധനമൂലം ആറ് എഡിഷനിലേക്കും കുതിച്ചുയരുകയായിരുന്നു.

സര്‍ക്കുലേഷന്‍ സംബന്ധമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കാലതാമസം നേരിടുന്നതിനാല്‍ പത്രത്തിന്റെ പ്രകാശന തിയ്യതി ആഗസ്റ്റ് 31-ലേക്ക് മാറ്റി. അതേസമയം, കെട്ടിലും മട്ടിലും ഏറെ പുതുമകളുള്ള സുപ്രഭാതം ഓണ്‍ലൈന്‍ എഡിഷന്‍ ജൂലൈ 31 മുതല്‍ വായനക്കാരുടെ വിരല്‍ത്തുമ്പിലെത്തും.

സുപ്രഭാതം ഓഫീസിന്റെയും ഓണ്‍ലൈന്‍ എഡിഷന്റെയും ഉദ്ഘാടനവും പ്രസ്സിന്റെ സ്വിച്ച് ഓണ്‍ കര്‍മവും ജൂലൈ 31ന് വ്യാഴാഴ്ച്ച കാലത്ത് 10 മണിക്ക് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും . ആഗസ്റ്റ് 31ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സുപ്രഭാതം പത്രം ജനങ്ങളുടെ കൈകളി
ലെത്തിക്കും.




സുപ്രഭാതം ഓണ്‍ലൈന്‍ എഡിഷന്‍ ഉദ്ഘാടനം ഇന്ന്


സുപ്രഭാതം ചെയര്‍മാന്‍ കോട്ടുമല ടി.എം ബാപ്പുമുസ്‌ലിയാര്‍,
ജനറല്‍ കണ്‍വീനര്‍ ഹമീദ് ഫൈസി അമ്പലക്കടവ്, കണ്‍വീനര്‍
മുസ്തഫ മുണ്ടുപാറ, മാനേജിംഗ് എഡിറ്റര്‍ നവാസ് പൂനൂര്‍ എന്നിവര്‍
 പത്ര സമ്മേളനത്തിൽ
കോഴിക്കോട്: മലയാളികളുടെ കാത്തിരിപ്പിന് വിരാമമിട്ട് സുപ്രഭാതം വിടരുകയായി. ഇനി മലയാളിയെ വിളിച്ചുണര്‍ത്താനും വിളികേള്‍ക്കാനും സുപ്രഭാതമുണ്ടാവും. ഇഖ്‌റഅ് പബ്ലിക്കേഷന്‍ പുറത്തിറക്കുന്ന സുപ്രഭാതം ദിനപത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷന്‍ ഉദ്ഘാടനംഇന്ന് രാവിലെ 10ന് പത്രത്തിന്റെ രക്ഷാധികാരി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുമെന്ന് ഇഖ്‌റഅ് പബ്ലിക്കേഷന്‍സ് ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്്‌ലിയാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സുപ്രഭാതം ദിനപത്രം ഓഗസ്റ്റ് 31ന് രാവിലെ 10ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മലയാളത്തിന് സമര്‍പ്പിക്കും. സപ്തംബര്‍ ഒന്ന് മുതല്‍ പത്രം വായനക്കാരുടെ കൈകളിലെത്തും.
ഓഗസ്റ്റ് ഒന്നിന് പത്രം പുറത്തിറക്കാനായിരുന്നു തീരുമാനം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ജൂണില്‍ വിപുലമായ പ്രചരണം നടത്തി. കണക്കു കൂട്ടലുകള്‍ തെറ്റിച്ച ഈ പ്രചരണം വരിക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടാക്കി. കോഴിക്കോട് ഒരു എഡിഷനോടെ തുടങ്ങാനായിരുന്നു തീരുമാനമെങ്കിലും, മൂന്നും പിന്നീട് അഞ്ചും ഇപ്പോള്‍ ആറും എഡിഷന്‍ തുടങ്ങേണ്ടി വന്നു. ഏജന്‍സി സംവിധാനങ്ങള്‍ പൂര്‍ത്തിയാവാത്തതിനാല്‍ പത്രം വായനക്കാരില്‍ എത്തിക്കാന്‍ സാധിക്കാത്തത് കാരണമാണ് ഓഗസ്റ്റ് ഒന്നില്‍ നിന്ന് സപ്തംബര്‍ ഒന്നിലേക്ക് നീട്ടിയത്. അത്യാധുനിക ന്യൂസ്‌പേപ്പര്‍ മാനേജ്‌മെന്റ് സിസ്റ്റമായ ന്യൂസ് റാപ്പ് സംവിധാനമാണ് പത്രത്തില്‍ ഉപയോഗിക്കുന്നത്.
വിവിധ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ച് പരിചയ സമ്പന്നരായ പ്രമുഖ പത്രപ്രവര്‍ത്തകര്‍ സുപ്രഭാതത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ മേല്‍നോട്ടം വഹിക്കുന്ന സുപ്രഭാതത്തിന്റെ എഡിറ്റര്‍ ഇന്‍ ചാര്‍ജ് ആകാശവാണിയുടെയും ദൂരദര്‍ശന്റെയും മുന്‍ ഡയരക്ടറും കോളമിസ്റ്റുമായ സി.പി രാജശേഖരന്‍ ആണ്.
വാര്‍ത്താ സമ്മേളനത്തില്‍ ഇഖ്‌റഅ് പബ്ലിക്കേഷന്‍സ് കണ്‍വീനര്‍ മുസ്തഫ മുണ്ടുപാറ, ജനറല്‍ കണ്‍വീനര്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സുപ്രഭാതം മാനേജിംഗ് എഡിറ്റര്‍ നവാസ് പൂനൂര്‍ എന്നിവര്‍ പങ്കെടുത്തു.

suprabahtham daily exclusive

Photo: ഇന്ത്യന്‍ സേനയുടെ തലപ്പത്തേക്കും ഇനി വനിതകള്‍

ന്യൂഡല്‍ഹി:  ഇന്ത്യന്‍ സേനയുടെ തലപ്പത്തേക്കും ഇനി വനിതകള്‍. വനിതകള്‍ക്ക് നേതൃപദവികള്‍ നല്‍കുന്നകാര്യം  സൂചിപ്പിച്ച് ഇന്ത്യാ ഗവണ്‍മെന്റ് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനൊരുങ്ങുന്നു. സേനയിലെ വ്യോമയാനം, എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളിലായിരിക്കും  വനിതകള്‍ക്കും നേതൃസ്ഥാനം ലഭ്യമാവുക.

2015 മുതല്‍ സേനയില്‍ ചേരുന്ന വനിതകളെ നേതൃപദവിയിലേക്ക് കൊണ്ടുവരാനായി പ്രത്യേക പരിശീലനം നല്‍കുന്നകാര്യമായിരിക്കും സത്യവാങ്മൂലത്തില്‍ പ്രധാനമായി പരാമര്‍ശിക്കുക. 1990 മുതല്‍ സ്ത്രീകള്‍ സേനയില്‍ സജീവമായിരുന്നെങ്കിലും യുദ്ധമേഖലകളില്‍ അവര്‍ പങ്കെടുത്തിരുന്നില്ല. എന്നാല്‍ നേതൃതലത്തിലേക്ക് അവരെ ഉയര്‍ത്തിക്കൊണ്ടുവരുന്നതോടെ യുദ്ധങ്ങളിലും അവര്‍ക്ക് നിര്‍ണ്ണായക പങ്ക്‌വഹിക്കാന്‍ സാധിക്കും.
#Suprabhaatham,#India